Welcome to
Daru rahma arabic college

വശ്യസുന്ദരമായ കിഴക്കന്‍ മലയോര മേഖലയില്‍ കുറ്റ്യാടിക്കടുത്ത് കൊടക്കല്‍ എന്ന സുന്ദരനാട്. കേന്ദ്രഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പരിശുദ്ധ ഭവനം. അതിന്റെ പിന്നാമ്പുറമായി പരന്നുകിടക്കുന്ന പ്രവിശാലമായ ശ്മശാന ഭൂമി. നിരവധി മഹത്തുക്കളുടെ അനുഗ്രഹീതസാനിധ്യം കൊണ്ട് പുളകിതമാകുന്ന ആത്മീയാന്തരീക്ഷം. ഇവിടെയാണ് ദാറുറഹ്മ എന്ന പുണ്യവിളക്കിനു തിരി തെളിയുന്നത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് കൊടക്കലിലെയും പരിസര പ്രദേശങ്ങളിലെയും ഉലമാ ഉമറാ ഏകോപിപ്പിച്ച് രൂപം കൊടുത്തതാണ് ദാറുറഹ്മ. മുസ്‌ലിം കൈരളിയുടെ ആശാകേന്ദ്രം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള അഡ്വൈസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് സ്ഥാപനം മുന്നോട്ട് ഗമിക്കുത്. സൂക്ഷ്മതയുടെ പര്യായങ്ങളായ പണ്ഡിത വരേണ്യരുടെ മടിത്തട്ടിലാണ് ദാറുറഹ്മ വളര്‍ത്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ മര്‍ഹൂം ചേലക്കാട് ഹാശിം കോയത്തങ്ങളുടെയും മണ്മറഞ്ഞ ധാരാളം മഹത്തുക്കളുടെയും സാന്നിധ്യം നമുക്ക് സ്മരിക്കാവുന്നതാണ്. പ്രതിസന്ധികളും പ്രയാസങ്ങളും പലരൂപത്തില്‍ വഴിതടയാന്‍ വന്നപ്പോഴും പൂവിന്റെ ലാഘവത്തോടെ അവയെ അടര്‍ത്തിമാറ്റി സേവനപാതയില്‍ ദാറുറഹ്മ കുതിച്ചു.

Mission and Vision

Darul Rahma Arabic College envisions being a world-class platform for Islamic education and raising creative scholers, imparing a kind of knowledge that would enable it's students to realize their true potential and develop their life long intellectual and spiritual growth.

PRINCIPAL'S MESSAGE

Muneer faizy irfani thillangeri

Darul rahma Arabic College is a premier Islamic educational institution in Kerala. Our Ultimate purpose is to prepare scholars capable of spreading Islamic ideology and the true spirit of Ahlu_sunna in the World. We have excellent and committed faculty and students who would like to make the world a better place to live. We encourage our students to deliver speech and preach among the believers and common people with brave I invite your mind and helpful hand to our Daru rahma

LATEST BLOG

NOTICE BOARD

കൊടക്കല്‍ ദാറു റഹ്മയില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം നാളെ വ്യാഴം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തുക്കോയത്തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ദാറു റഹ്മ അറബിക് കോളേജിന്റെ പ്രഥമ സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 2018 ഡിസംബര്‍ 14,15,16 തിയ്യതികളില്‍ നടക്കും.

കൊടക്കല്‍ ദാറു റഹ്മ അറബിക് കൊളേജില്‍ നിന്നും പുറത്തിറങ്ങിയ റാഹിമകളുടെ കൂട്ടായ്മ 'റാഹിമീസ് അസോസിയേഷന്‍' 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു.

നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുക എന്ന പരുശുദ്ധ ഖുര്‍ആന്‍റെ ധ്വനി മുറുകെ പിഠിച്ചുകൊണ്ട് വിദ്ധ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉന്മേശം നല്‍കാനും മഹാന്മാരുടെ ജീവിത ശൈലി മനസിലാക്കാനും അത് ജീവിതത്തിലുള്‍ക്കൊള്ളാനും പ്രചോതനമാകുന്ന രീതിയില്‍ ദാറു റഹ്മ അറബിക്ക് കോളേജ് വിദ്യാര്‍ത്ഥികളും ഉസ്താദുമാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിയാറത്ത് യാത്ര 15-10-19 ചൊവ്വാഴ്ച്ച കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കും. അല്ലാഹുവിനെ അടുത്തറിഞ്ഞ ഔലിയാക്കളുടെയും ധീര ശുഹദാക്കളുടെയും മഖ്ബറകള്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കുളം ഏര്‍വാടി നാഗൂര്‍, മുത്തുപേട്ട സിക്കന്തര്‍മല തുടങ്ങിയ പ്രദേശങ്ങളായിരിക്കും മുഖ്യമായും സന്ദര്‍ശിക്കുക.

ദാറു റഹ്മ അറബിക് കോളേജ് അഡ്മിഷൻ open കുറ്റ്യാടി മേഖല യിലെ സനദ് ദാന സ്ഥാപനമായ ദാറു റഹ്മ അറബിക് കോളേജിലേക്ക് പുതിയ അധ്യന വർഷത്തിലേക്ക് എസ്എസ്എൽസി പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ താഴെ കാണുന്ന ലിംഗിൽ സമർപ്പിക്കേണ്ടതാണ്. https://forms.gle/wt2afzjKbNrp9hQ98

Alumni Association

അങ്കലാപ്പ് നിറഞ്ഞ കാലങ്ങളില്‍ ചാഞ്ചല്യമേതുമില്ലാതെ നിലയുറപ്പിച്ച പണ്ഡിത പ്രതിഭകള്‍ കേരളീയ മുസ്‌ലിം ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ്. ആഴമുള്ള ജ്ഞാനവും ഭക്തി നിഷ്ഠയുള്ള ജീവിതവും കാലോചിതമായ ഇടപെടലുകളുമായിരുന്നു അവരുടെ അടയാളങ്ങള്‍. ആ മാതൃക പിന്‍പറ്റി പ്രശ്‌നങ്ങള്‍ കൂടുതല്‍ കലുഷിതമായ സാഹചര്യത്തില്‍ കാലിക ചുറ്റുപാടുകളെ തിരിച്ചറിഞ്ഞ് നേരിന്റെ ദിശയില്‍ ഇടപെടല്‍ നടത്തി സാമൂഹിക പുരോഗതിക്കും നാടിന്റെ ദീനീ മുന്നേറ്റത്തിനും സ്ഥാപന മേല്‍വിലാസത്തിനും ആദര്‍ശത്തില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ പിച്ചവെക്കുന്ന ഇിന്റെ പ്രയാണത്തിലെ ഒരു ചരിത്ര നിയോഗമാണ് റാഹിമീസ് അസോസിയേഷന്‍.
കൊടക്കല്‍ പ്രദേശത്തിന്റെ ആത്മീയ ശോഭയായി തേജ പുഞ്ചമായി കെടാവിളക്കായി ആത്മീയ സരണിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദാറു: റഹ്മ എന്ന മലര്‍വാടിയില്‍നിന്നു പുറത്തിറങ്ങിയ റാഹിമികളുടെ കൂട്ടായ്മ നവയുഗത്തിന് പ്രാപ്തമായതും വിജ്ഞാന കുതുകികള്‍ക്ക് ദാഹമകറ്റാനുമുതകുന്ന രീതിയില്‍ ദാറു റഹ്മക്ക് കരുത്തേകാനും ഉദാത്തമായ സോപാനം കീഴടക്കാനും റാഹിമീസ് അതിശീഘ്രം സഞ്ചരിക്കുകയാണ്.