Blog

Home/Blog/Blog Details

ഇല്‍ഹാന്‍ ഒമര്‍; മിനസോട്ടില്‍ നിന്നുയര്‍ന്ന ട്രംപ് വിരുദ്ധ ശബ്ദം

മുഹമ്മദ് ജസീം റാഹിമി ഇർഫാനി

വംശീയ വെറിയുടേയും അടിച്ചമര്‍ത്തലിന്‍റേയും പുതിയ വിപണിയായി മാറുന്ന അമേരക്കയില്‍ തിരിച്ചു വരവിന്‍റെ പ്രത്യാശയാണ് ഇല്‍ഹാന്‍ ഒമര്‍. അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സോമാലിയന്‍ വംശജയും കൂടിയാണ് ഇല്‍ഹാന്‍ ഒമര്‍.വിവാദ പരാമര്‍ശങ്ങളില്‍ ആഗോള സിം ലായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് തലവേദന സ്രിഷ്ടിക്കുന്നതില്‍ ഒരുപടിമുന്നിലാണ് ഇല്‍ഹാന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ്സംഘടനയിലെ മൂന്ന് സ്ത്രീ ശബ്ദങ്ങള്‍ കൂടി ഇല്‍ഹാന്‍റെ കരുത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ന്യൂയോര്‍ക്ക് പ്രതിനിധി അലക്സാിയ്രാ ഒകാസിയോ കോര്‍ട്ട്സ്, മിച്ചിഗണ്‍ പ്രതിനിധി റാശിദാ താലിബ്, മസാച്ചുസെറ്റ് പ്രതിനിധി അയന്ന പ്രിസ്ലി, പൊതു നിലപാടുകള്‍ കൊണ്ട്ശ്രദ്ധേയരായ ഇവര്‍ പൊതുതാല്‍പര്യങ്ങള്‍ മാനിക്കുന്നതിലാണ് പ്രത്യേക ശ്രദ്ധ ചെലുത്തന്നത്. നാലുപേരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഫലം കുതുടങ്ങിയതൊടെ 'ദ സ്ക്വാഡ്' എന്ന അപരനാമവും ചാര്‍ത്തപ്പെട്ടു. ട്രംപിന്‍റെ മതില്‍ നിര്‍മ്മാണം, പ്രത്യേക രാജ്യക്കാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്രാ നിരോധനം; പ്രകോപനപരമായ ട്രംപിന്‍റെ ഈ തീരുമാനങ്ങളോട് അവരുടെ വിയോജിപ്പിന്‍റെ സ്വരം ഒന്നാണ്. ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന സ്ത്രീ ശബ്ദത്തെ തളച്ചിടാനുള്ള ട്രംപിന്‍റെ പരസ്യ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്‍റെ പ്രധാന വാഗ്ദാനമായ അമേരിക്ക മെക്സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് വിലങ്ങു തടിയായതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 20 ബില്യണ്‍ ഡോളര്‍ പ്രതീക്ഷിക്കുന്നമതില്‍ നിര്‍മ്മാണത്തിന് അമേരിക്കന്‍ സെനറ്റ് വെറും1.6 ബില്യണ്‍ഡോളര്‍ മാത്രമാണ് അനുവദിച്ചത്. ട്രംപിന്‍റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ അടിയന്തരാവസ്ഥാ തന്ത്രവുമായി മുന്നോട്ട് പോകുമ്പോഴാണ് ഇഹാന്‍ ഒമറിനെ പോലെയുള്ള ധീര ശബ്ദങ്ങള്‍ തലപൊക്കുന്നത്. 'അമേരിക്കയില്‍ ജീവിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ട്പോകണമെന്ന' ട്രംപിന്‍റെ ആക്രോശത്തെ ഇഹാന്‍ തിരിച്ചടിച്ചത്

"രാജ്യം കാക്കുന്ന ട്രംപ് ഫാസിസ്റ്റാണെന്നായിരുന്നു". അമേരിക്കക്ക് ഇസ്രായേലിനോടുള്ള അന്തമായ അടുപ്പത്തേയും ചോദ്യം ചെയ്യാന്‍ ഇഹാന്‍ മറന്നില്ല. ഇസ്രായേലിന് നല്‍കുന്ന പിന്തുണയെ ചോദ്യം ചെയ്ത ഇഹാനിന് എതിര്‍പ്പുകളുടെ ബഹളങ്ങളാണ്. ഏറ്റവും ഒടുവിലത്തേത്, അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക്ക് അഫേര്‍സ് കമ്മറ്റിയടക്കമുള്ള ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ നിന്നാണ്. ഇഹാനെതിരെ വധഭീഷണി പോലും ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍, നോര്‍ത്ത് കരോലിനയില്‍ നടന്ന പൊതു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് ദ സ്ക്വാഡിന്‍റെ പേരെടുത്ത് പരാമര്‍ശിച്ചത് ലോക വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരിക്കി. ഇഹാന്‍ ഒമര്‍ ആന്‍റി സെമറ്റിക് പരാമര്‍ശംനടത്തിയ വ്യക്തിയാണെന്ന് ട്രംപ് പറഞ്ഞതോടെ സദസ്സില്‍ നിന്ന്'സെന്‍ഡ് ഹെര്‍ ബാക്ക്' മുദ്ദ്രാവാക്യവുമുയര്‍ന്നു. ഇതോടെ ട്രംപിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തി. പ്രതിഷേധം കനത്തപ്പോള്‍മുദ്ദ്രാവാക്യം താന്‍ ഇഷ്ടപ്പെട്ടിരിന്നുല്ലെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിെച്ചങ്കിലും; മുദ്ദ്രാവാക്യം കേട്ട് രസിക്കുന്ന ട്രംപിന്‍റെ വീഡിയോ തന്‍റെവാദത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു.

ഇഹാന്‍ ഒമറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ലോകനേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്. ജര്‍മന്‍ ചാന്‍സിലര്‍ അംഗലാ മെര്‍ക്കല്‍, യു. കെ ആഭ്യന്തര മന്ത്രി സാജിദ് ജാവേദ് ഇവരില്‍ ചിലര്‍മാത്രം. അമേരിക്കന്‍ ജനതിയില്‍ നിന്നും ഇല്‍ഹാമിന് ചെറുതല്ലാത്ത പിന്തുണ ലഭിക്കുന്നുണ്ട്. തന്‍റെ മണ്ഡലമായ മിനസോട്ടിലെത്തിയേപ്പാള്‍ പ്രദേശവാസികള്‍ ഹര്‍ഷാരവത്തോടെ വരവേറ്റതതിന് തെളിവാണ്. 'വെല്‍കം ഹോം ഇല്‍ഹാന്‍' എന്ന ബാനറുമേന്തി നിന്ന ജനതക്കുമുമ്പില്‍ "ഈ പ്രസിഡന്‍റിന്‍റെ നയങ്ങള്‍ നമുക്ക് പേടിസ്വപ്നമാണെന്നും അതിനാല്‍ അദ്ദേഹത്തിന് പേടിസ്വപ്നമായി നിലകൊള്ളുമെന്നും" പ്രഖ്യാപിച്ചു.

ചടുലതയും ചങ്കൂറ്റവും സമന്വയിച്ച ഇല്‍ഹാമിന്‍റെ പ്രവര്‍ത്തനംഅമേരിക്കന്‍ ജനതക്ക് പ്രത്യാശയുടെ നാമ്പുകള്‍ നല്‍കുന്നു്. വംശീയവെറിക്കെതിരേയും അടിച്ചമര്‍ത്തപ്പെട്ട ജനതക്കൊപ്പവും നിന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റേയും മാല്‍കം എക്സിന്‍റെയും വഴിയേ സഞ്ചരിക്കാന്‍ ഇല്‍ഹാന്‍ ഒമറിന് കഴിയട്ടേ എന്നു പ്രാര്‍ത്ഥിക്കാം. കറകളഞ്ഞ അമേരിക്കയെ വീെണ്ടെടുക്കാന്‍ ഇല്‍ഹാന്‍ ഒമര്‍ ഒരു നിമിത്തമാവണം.