Latest News

Home/News/News Details

മതസൗഹാര്‍ദ്ദവും മാനവ മൈത്രിയും കാത്തുസൂക്ഷിക്കുക; ജിഫ്രി മുത്തുക്കോയ തങ്ങള്‍

തൊട്ടില്‍പാലം: പ്രശ്ന കലുശിതമായ കാലത്ത് മതസൗഹാര്‍ദ്ദവും മാനവമൈത്രിയും കാത്തുസൂക്ഷിക്കണമെന്ന് സമസ്ത പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കൊടക്കല്‍ ദാറു റഹ്മ അറബിക് കോളേജ് മിഅ്റാജുല്‍ ഇര്‍ഫാന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സജ്ജമാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാസാന്ത സ്വലാത്ത് മജ്ലിസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വര്‍ദ്ദിച്ചുവരുന്ന ആതമീയ ചൂഷണത്തെ കരുതിയിരിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പിപി. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റാഹിമീസ് അസോസിയേഷന്‍ തയ്യാറാക്കിയ കോളേജിന്‍റെ വെബ്സൈറ്റ് ലോഞ്ചിങ്ങും കലണ്ടര്‍ പ്രകാശനവും തങ്ങള്‍ നിര്‍വ്വഹിച്ചു. സ്വലാത്ത് മജ്ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസല്ലിയാര്‍ നേതൃത്വം നല്‍കി. റശീദ് റാഹിമി, കെപി ഇസ്മാഈല്‍, പികെ മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആനുമോദിച്ചു. ടിവിസി. അബ്ദുസമദ് ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി തങ്ങള്‍, കോളേജ് പ്രിന്‍സിപ്പല്‍ മുനീര്‍ ഫൈസി ഇര്‍ഫാനി, മാനേജര്‍ കുഞ്ഞബ്ദുല്ല ഫൈസി ഇര്‍ഫാനി, മുഹമ്മദലി ദാരിമി, അബ്ദുസ്സത്താര്‍ ദാരിമി, ഇബ്റാഹിം ഫൈസി, എപി മൊയ്തു മാസ്റ്റര്‍, സികെ അന്ത്രു ഹാജി, സികെ പോക്കര്‍, യുകെ അബ്ദുല്‍ ഹമീദ് ഹാജി, പികെ ഹമീദ്, എന്‍കെ അമ്മദ് ഹാജി, ടിപി മുനീര്‍ സംസാരിച്ചു. ശാഫി റാഹിമി തരുവണ സ്വാഗതവും ശൈജല്‍ അഹ്മദ് നന്ദിയും പറഞ്ഞു.

NOTICE BOARD

കൊടക്കല്‍ ദാറു റഹ്മയില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം നാളെ വ്യാഴം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തുക്കോയത്തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ദാറു റഹ്മ അറബിക് കോളേജിന്റെ പ്രഥമ സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 2018 ഡിസംബര്‍ 14,15,16 തിയ്യതികളില്‍ നടക്കും.

കൊടക്കല്‍ ദാറു റഹ്മ അറബിക് കൊളേജില്‍ നിന്നും പുറത്തിറങ്ങിയ റാഹിമകളുടെ കൂട്ടായ്മ 'റാഹിമീസ് അസോസിയേഷന്‍' 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു.

നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുക എന്ന പരുശുദ്ധ ഖുര്‍ആന്‍റെ ധ്വനി മുറുകെ പിഠിച്ചുകൊണ്ട് വിദ്ധ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉന്മേശം നല്‍കാനും മഹാന്മാരുടെ ജീവിത ശൈലി മനസിലാക്കാനും അത് ജീവിതത്തിലുള്‍ക്കൊള്ളാനും പ്രചോതനമാകുന്ന രീതിയില്‍ ദാറു റഹ്മ അറബിക്ക് കോളേജ് വിദ്യാര്‍ത്ഥികളും ഉസ്താദുമാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിയാറത്ത് യാത്ര 15-10-19 ചൊവ്വാഴ്ച്ച കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കും. അല്ലാഹുവിനെ അടുത്തറിഞ്ഞ ഔലിയാക്കളുടെയും ധീര ശുഹദാക്കളുടെയും മഖ്ബറകള്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കുളം ഏര്‍വാടി നാഗൂര്‍, മുത്തുപേട്ട സിക്കന്തര്‍മല തുടങ്ങിയ പ്രദേശങ്ങളായിരിക്കും മുഖ്യമായും സന്ദര്‍ശിക്കുക.

ദാറു റഹ്മ അറബിക് കോളേജ് അഡ്മിഷൻ open കുറ്റ്യാടി മേഖല യിലെ സനദ് ദാന സ്ഥാപനമായ ദാറു റഹ്മ അറബിക് കോളേജിലേക്ക് പുതിയ അധ്യന വർഷത്തിലേക്ക് എസ്എസ്എൽസി പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ താഴെ കാണുന്ന ലിംഗിൽ സമർപ്പിക്കേണ്ടതാണ്. https://forms.gle/wt2afzjKbNrp9hQ98