About Us

Home/About Us

Daru Rahma Arabic College

വശ്യസുന്ദരമായ കിഴക്കന്‍ മലയോര മേഖലയില്‍ കുറ്റ്യാടിക്കടുത്ത് കൊടക്കല്‍ എന്ന സുന്ദരനാട്. കേന്ദ്രഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പരിശുദ്ധ ഭവനം. അതിന്റെ പിന്നാമ്പുറമായി പരന്നുകിടക്കുന്ന പ്രവിശാലമായ ശ്മശാന ഭൂമി. നിരവധി മഹത്തുക്കളുടെ അനുഗ്രഹീതസാനിധ്യം കൊണ്ട് പുളകിതമാകുന്ന ആത്മീയാന്തരീക്ഷം. ഇവിടെയാണ് ദാറുറഹ്മ എന്ന പുണ്യവിളക്കിനു തിരി തെളിയുന്നത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് കൊടക്കലിലെയും പരിസര പ്രദേശങ്ങളിലെയും ഉലമാ ഉമറാ ഏകോപിപ്പിച്ച് രൂപം കൊടുത്തതാണ് ദാറുറഹ്മ. മുസ്‌ലിം കൈരളിയുടെ ആശാകേന്ദ്രം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള അഡ്വൈസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് സ്ഥാപനം മുന്നോട്ട് ഗമിക്കുത്. സൂക്ഷ്മതയുടെ പര്യായങ്ങളായ പണ്ഡിത വരേണ്യരുടെ മടിത്തട്ടിലാണ് ദാറുറഹ്മ വളര്‍ത്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ മര്‍ഹൂം ചേലക്കാട് ഹാശിം കോയത്തങ്ങളുടെയും മണ്മറഞ്ഞ ധാരാളം മഹത്തുക്കളുടെയും സാന്നിധ്യം നമുക്ക് സ്മരിക്കാവുന്നതാണ്. പ്രതിസന്ധികളും പ്രയാസങ്ങളും പലരൂപത്തില്‍ വഴിതടയാന്‍ വന്നപ്പോഴും പൂവിന്റെ ലാഘവത്തോടെ അവയെ അടര്‍ത്തിമാറ്റി സേവനപാതയില്‍ ദാറുറഹ്മ കുതിച്ചു.

അഭിവന്ദ്യനായ ശൈഖുനാ ചപ്പാരപ്പടവുസ്താദിന്റെ മഹനീയ നേതൃത്വം ദാറുറഹ്മക്ക് മരുഭൂമിയിലെ ആശ്വാസ ജലമായി. ആ ആത്മീയ തണലില്‍ അല്‍ഹംദുലില്ലാഹ്...! ഇന്ന് ദാറുറഹ്മ പ്രശോഭിതമാണ്. പേരിനെ അന്വര്‍ത്ഥമാക്കുമാര്‍ സമുദായത്തിന്റെ ആശാ കേന്ദ്രമായി ഇന്ന് നമ്മുടെ സ്ഥാപനം മാറി. മത ഭൗതിക സമന്വയ വിദ്യഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി മദ്രസ ഏഴാം തരവും എസ്എസ്എല്‍സിയും പാസായ വിദ്യാര്‍ത്ഥികളെ ആറ് വര്‍ഷം കൊണ്ട് മുഖ്തസര്‍ റാഹിമി ബിരുദവും യൂണിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കി ഉത പഠനത്തിനായി ജാമിഅ ഇര്‍ഫാനിയ്യയിലേക്ക് അയക്കുന്നു. സര്‍വ്വ വിജ്ഞാനങ്ങളിലും നിപുണരായ മഹത്തുക്കളായ ഉസ്താദുമാരുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് ദാറുറഹ്മ യുടെ ഓരോ ചലനവും അച്ചടക്കങ്ങളും.

ഖുതുബുഖാന

ആധുനിക പഠനത്തിനും സമഗ്രാന്വേഷണങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് വിവര വിഭവ ശേഖരണത്തിനുമുള്ള പ്രധാന ആശ്രയമാണ് സ്ഥാപനത്തിലെ ഖുതുബുഖാന. തഫ്‌സീര്‍, ഹദീസ്, തസ്വവ്വുഫ്, കര്‍മ്മശാസ്ത്രം, തര്‍ക്കശാസ്ത്രം, ചരിത്രം, സാഹിത്യം, ആധുനികശാസ്ത്രം തുടങ്ങി വിജ്ഞാന മേഖലകളിലെയും ഗ്രന്ധശേഖങ്ങളാണ് ഖുതുബുഖാനയുടെ മേന്മക്ക് നിദാനം. സുന്നത്ത് ജമാഅത്തിന്റെ കര്‍മ്മഭടന്മാരാക്കി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ ഖുതുബുഖാന പ്രധാന പങ്ക് വഹിക്കുന്നു.

കംബ്യൂട്ടര്‍ ലാബ്

ആധുനിക ലോകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമാക്കുത്. അത്യാധുനിക സൗകര്യങ്ങളോടെ കഴിവുറ്റ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നൂതനമായ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലിപ്പിക്കുന്നു. കൂടാതെ അറബി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ടൈപ്പ്‌റൈറ്റിംഗ് പരിശീലിപ്പിച്ച് സ്വയം പര്യാപ്തത നേടിക്കൊടുക്കുന്നു.

സ്വലാത്ത് മജ്‌ലിസ്

മാലോകര്‍ക്ക് ശാന്തി സമാധാനത്തിനായി വന്ദ്യ ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് സ്ഥാപിച്ച സ്വലാത്ത് മജ്‌ലിസ് എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാമത്തെ വ്യഴാഴ്ച മഗ്‌രിബ് നിസ്‌ക്കാര ശേഷം കോളേജില്‍ വെച്ച് വിപുലമായി നടത്തിവരികയാണ്. വിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ പ്രചാരണത്തിലും ജനങ്ങളുടെ ശാരീരിക മാനസീക പ്രശ്ണങ്ങള്‍ക്ക് പരിഹാരമാവുന്നതിലും സ്വലാത്ത് മജ്‌ലിസുകളുടെ പ്രസക്തി ഏറെയാണ്. നീറു പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെതിലുപരി പരിസര പ്രദേശങ്ങളിലെ എട്ടിൽ പരം മഹല്ലുകളിലെ കുടുംബങ്ങളുടെ സംഗമം കൂടിയാണ് ഇന്ന് കൊടക്കലിലെ സ്വലാത്ത് മജ്‌ലിസ്.

Mission and Vision

Darul Rahma Arabic College envisions being a world-class platform for Islamic education and raising creative scholers, imparing a kind of knowledge that would enable it's students to realize their true potential and develop their life long intellectual and spiritual growth.